​----- + ----- = പെണ്ണ്

പലരും പറഞ്ഞു ചേർത്തതും 
പൂരിപ്പിച്ചതുംചേർത്തു വായിച്ചതും 
പാണനെന്നപ്പോൽ കൊട്ടി പാടുന്നതും 
ചേരുംപടി ചേർത്ത് വായിക്കുന്ന 
ചില ആൺ വിചാരങ്ങൾ 

നിറം + വസ്ത്രം                 = പെണ്ണ് ( 2 വയസിനപ്പുറം )
വസ്ത്രം + ഇറക്കം             = പെണ്ണിൻറെ സ്വഭാവം ( മൂപ്പറിയിച്ചതു മുതൽ )
അടുക്കള + ജോലി          'അമ്മ ( മുതൽ 12 വരെ )
      "           +   "          = പെണ്ണ് (0 മുതലങ്ങോട്ട്)
അടുക്കള + ജോലി         = ഭാര്യ ( കല്യാണം കഴിക്കുന്നത് )
വീട് + ജോലി               = പെണ്ണ് (മുതലങ്ങോട്ട് )
കാമം + കിടക്ക             ഭാര്യ കാമുകി'അമ്മ മകൾ പെണ്ണ് ശരീരം (മൂപ്പറിയിച്ചതു മുതൽ )
പെണ്ണ് + മെയ്ക് അപ്പ്     = അവൾ ശെരിയല്ല ( മൂപ്പറിയിച്ചതു മുതൽ )
പെണ്ണ് + വിജയം          = പെൺ കരുത്ത് (പുറം )എങ്ങനെ കിട്ടിയെന്നു  നമുക്കറിയാം ( അകം )
പെണ്ണ് + ജോലി           = എന്ത് ജോലി ആണാവോ ? ()
----- + -----                 = പെണ്ണ് 

ചേരും പടി ചേർത്ത് കൊള്ളുക ,
പുരുഷ ലക്ഷണമത്രേ...

സ്ട്രിങ്ങ്സ്


                                     ചില കാഴ്ചകൾ ഓർമകളെ തൂത്തു കൂടുന്നു .ഇന്നലെ സോണി ബസ്‌ അപകടത്തിന്റെ
കാര്യം പിങ്ങ് ചെയ്തപ്പോൾ, എന്റെ ഓർമ്മ നിലമ്പൂർ ജനറൽ ആശുപത്രിയുടെ പോസ്റ്റ്‌മാർട്ടം റൂമിൽ എത്തി നിന്നു .
ഒരു കൂട്ടുകാരന്റെ ജീവൻ കൈ വിട്ടു
പോകുന്നത് കണ്ട പകപ്പ് ,എന്തിനോടോ ഉള്ള അമർഷം ,കണ്‍കോണിൽ അടരാൻ മടിച്ചു നിൽക്കുന്ന ....

"കുരിയണ്ണാ നമ്മുടെ ജെറോം ..." എന്ന്
പറഞ്ഞു കെട്ടി പിടിച്ചു കരയുന്ന സിദ്ധിക്കും,ലിജോയും. അവരെ കൈകളിൽ ചേർത്ത് പിടിക്കുമ്പോൾ ഞാൻ ആരായിരുന്നു? എനിക്ക് ജെറോം ആരായിരുന്നു?...

തലേന്ന് രാത്രി ...
 കൂട്ടുകാർ വന്നു പോയതിന്റെ ഓർമ 
കുറിപ്പുകൾ തുടച്ചു മാറ്റുമ്പോൾ ഞാൻ റൂമിൽ ഒറ്റയ്ക്കായിരുന്നു . സിഎസ്സിലെ മാത്യൂസ്‌ ആണ്  വിവരം വന്നു പറഞ്ഞത്, ജെറോം അപകടത്തിൽ മരിച്ച വിവരം.
എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ
അവിടെ ഇരുന്നു.

കുറച്ചു പേർ അവിടെ നിന്നിട്ട് ബാക്കി എല്ലാവരും തിരിച്ചു വരുന്നു  എന്നാണ് കേട്ടത് .ഞങ്ങൾ കോളെജിലേക്ക് പോയി. ആകെ തകർന്നു വന്നിറങ്ങുന്ന ഒരു കൂട്ടം . എല്ലാവരുടേയും തന്നെ പേരന്റസ് വന്നിരുന്നു.ആരെ എങ്ങനെ എന്ത് പറഞ്ഞു ആശ്വസിപ്പികണം എന്നറിയാതെ ഞാനും ഒരു നിമിഷം പകച്ചു പോയി. ഇലക്ട്രോണിക്സ് ബാച്ചിലെ കുട്ടികൾ വൺഡേ ടൂർ പോയതായിരുന്നു നിലമ്പൂർക്ക് .
ജിജേഷ് ,സിദ്ധിക്ക് ,ലിജോ ,ഗ്രിം,ബെൻ,
മഹേഷ്‌,അനീഷ്‌ ,ആഗി ,രശ്മി അങ്ങനെ ഒത്തിരി പേർ കൂടെ ജെറോമും.എന്റെ ജൂനിയർ ബാച്ച് ആയിരുന്നു അവർ ,എന്തോ ഒരിക്കലും അങ്ങനെ ഒരു അകലം നില നിന്നിരുന്നുന്നില്ല .
ജെറോം ഒരിക്കലും എന്റെ പരിചയത്തിൽ ഉള്ള ഒരാളായിരുന്നില്ല .അവൻ ഡേ സ്കോളർ അയിരുന്നു. ഇക്കയുടെ കടയിൽ  വൈകുന്നേരം ഞങ്ങൾ ഒത്തു കൂടുമ്പോൾ ഒരരുകിൽ മാറിയൊരു ചെറുപുഞ്ചിരിയോടെ
നെറ്റിയിൽ വീണുകിടക്കുന്ന മുടി ഒതുക്കി
അവൻ അങ്ങനെ നില്കുന്നുണ്ടാകും .

അവൻ ഒരു ഗിറ്റാർ പ്ലെയർ ആയിരുന്നു .
ആരോടും പറയാത്ത ഒരു ആരാധന എനിക്കവനോട് ഉണ്ടായിരുന്നു . ആ തെളിഞ്ഞ കണ്ണുകളും പുഞ്ചിരിയും ,ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും എനിക്ക് വേണ്ടി ഉള്ളത് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു.
വിധി അതിന്റെ തമാശ കാണിച്ചു .....ഒരായിരം സ്വപങ്ങളുടെ ഇടയിൽ  നിന്നും ആ കൊച്ചു നക്ഷത്രത്തെ എവിടെയോ ഒളിപ്പിച്ചു .

എഴുതാൻ കഴിയാത്ത വിധം എന്റെഓർമ്മകൾ ചിതറുന്നു .
"ഇന്നലെ രാത്രി അവൻ എന്നെ വിളിച്ചു കൊണ്ട് പോയി ,ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത് " . എന്തായിരുന്നു ആ നിമിത്തം എന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു കരയുന്ന ശ്രീകുമാരേട്ടൻ(കുമാരേട്ടന്റെ ഇങ്ങനെ ഒരു മുഖംആരും കണ്ടിട്ടുണ്ടാകില്ല ).
ആ ടീച്ചറിന്റെ പേര് ഞാൻ ഓർക്കുന്നില്ല.
എപ്പോഴും ജെറോമിനെ വഴക്ക് പറയുമായിരുന്ന ആ ടീച്ചർ;
ഒരു പരീക്ഷ എങ്കിലും എന്ന് പറഞ്ഞ് പറഞ്ഞ്.
ഒടുവിൽ അവൻ എന്നെ തോല്പ്പിച്ചു എന്ന് പറഞ്ഞു നന്നായി സ്കോർ ചെയ്ത
അവൻറെ ഉത്തരകടലാസുമായി നിൽക്കുന്ന
ഒരു ടീച്ചർ. എത്ര വഴക്ക് പറഞ്ഞാലും
പുഞ്ചിരിച്ചു കൊണ്ടു മാത്രം
നില്ക്കുന്ന അവന്റെ നിറഞ്ഞ മുഖം ....
ഞങ്ങളുടെ ഓർമയിലെ ഒരു നൊമ്പരം
ഒരു കണ്ണ് നീർത്തുള്ളി.
എന്തിനായിരിക്കാം അവൻ പോയത് .

സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും
സൌഹൃദത്തിന്റേയും ഒരു വിത്ത് എല്ലാവരിലും ഒളിപ്പിച്ചു അകലങ്ങളിൽ നിന്നും അകലങ്ങളിലേക്ക് പോയത്
എന്തിനായിരുന്നു .
അവരുടെയൊക്കെ ഒരു ചേട്ടന്റെ സ്ഥാനത്ത്ആയിരുന്നു ഞാൻ എന്നെപ്രതിഷ്ഠിച്ചിരുന്നത് . ജെറോമിന്റെ മരണം അപ്പോൾ എന്നെ നൊമ്പരപ്പെടുത്തിയിരുന്നില്ല . ജിജേഷും,സിദ്ധിക്കും എന്നെ
ആവശ്യപെടുന്നു എന്ന തോന്നൽ ,
അതായിരുന്നു പിറ്റേദിവസം എന്നെ നിലമ്പൂർ എത്തിച്ചത് .മരണത്തിന്റെ വേദനയിൽ നിന്നുംഒത്തിരി ദൂരെ സമാധാനമായി ഉറങ്ങുന്ന
ജെറോമിനെ ആയിരുന്നു ഞങ്ങൾ
പുതുവസ്ത്രം അണിയിച്ചത് .
യുനികൊളോണിന്റേയും സ്പിരിറ്റിൻേറയും
മണമുള്ള ആ മുറിയിൽ തണുത്ത സിമെന്റ് തറയിൽ അവൻ കിടകുമ്പോൾ,
അവിടുത്തെ അറ്റെന്ററും ,ജിജേഷും,
ജെറോമിന്റെ അങ്കിളും പിന്നെ ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു. ആർ ആരെയാണ് തനിച്ചാക്കി യാത്രയാകുന്നത്.
ഞങ്ങൾ ഓരോരുത്തരും ഓരോ ഓർമയുടെ തീരങ്ങളിൽ ഒറ്റയ്ക്കായിരുന്നു .

ആംബുലൻസിൽ ചെറുതുരുത്തിയിലെ ഞങ്ങളുടെ കോളെജിലേയ്ക്ക് വരുമ്പോൾ ചിതറി കിടക്കുന്ന എന്റെ ഓർമയിൽ ഞാൻ ജെറോമിന്റെ മുഖം തിരയുകയായിരുന്നു . അമർത്തി വെച്ച ഒരായിരം വിങ്ങലുകളുടെ ഇടയിലേക്ക് മരണത്തിന്റെ തണുപ്പിൽ അവൻ കിടന്നു .
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നൊമ്പരത്തിന്റെയും പൂക്കൾ അവന്റെ അവസാന യാത്രയ്ക്ക് കൂട്ടായി .

അവിടുന്ന് അവന്റെ വീടിലേക്ക്‌ . നെഞ്ചു തകർന്നു അവന്റെ വീട്ടുകാർ ,കൂടുകാർ...
 നിന്നെ സ്നേഹിക്കുന്ന ഒത്തിരി പേർ ,നീ അറിയുന്നുണ്ടായിരുന്നോ ജെറോം ?
അന്ന് തറയിലച്ചൻ യാത്രാമൊഴി നല്കി പ്രസംഗിച്ചു . കടിച്ചു പിടിച്ച വിങ്ങലുകളെ മാറ്റി നിർത്തിയാൽ,എല്ലാവരുടെയും മൂകതയിൽ ,അച്ചന്റെവാക്കുകൾ
എന്റെ ഉള്ളിൽ പിടിച്ചുനിർത്തിയിരുന്ന,
അവനോടു എനിക്ക് പോലും അറിയാത്ത
സ്നേഹത്തെ അഴിച്ചു വിട്ടു.
അറിയാത്ത വേദനയിൽ എന്റെ തൊണ്ട കനക്കുകയും ,കണ്ണ്നിറഞ്ഞു ഒഴുകുകയും ചെയ്തപ്പോൾ,കുറച്ചു നേരം
ഞാൻ ഒറ്റയ്ക്ക് ആയിരുന്നു.

ജെറോം എനിക്ക് ആരും ആയിരുന്നില്ല...
ഞാൻ അവനും ആരും ആയിരുന്നില്ല ....

ഞങ്ങളെ തമ്മിൽ ചേർത്ത് വച്ചിരുന്ന ആ അദൃശ്യമായ തന്ത്രികൾക്ക് മുൻപിൽ
ഇപ്പോഴും നിന്റെ ഓർമ്മകൾ ..........

എവിടെയും നിൽക്കാത്ത ഓർമയുടെ കാല്

സെമിത്തേരിയിൽ നിന്റെ ഉറക്കറയിൽ
കെർട്ട് കൊബയിന്റെ  ടീ ഷർട്ട്‌ വെച്ച അരവിന്ദിനോട് ,അതിനു സമ്മതിച്ച ജെറോമിന്റെ അങ്കിളിനോട് ,ആ പുഞ്ചിരിയുടെ നൊമ്പരം ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്ന കൂട്ടുകാർക്ക്...

ആരും അല്ലാതായിരിന്നിട്ടും എന്റെ ആരോ ആയി മാറിയ ജെറോമിന് ....

The lunch box

                           
                                                     Do you have your lunch? It was a normal question I used to share with my wife, Sony. But today all of a sudden the question got some importance, a new phase, and color. Yes, today I have a lunch box with me from home. To be precise 17 years, not a long time, I don't know. The last lunch was, with whom I had my lunch?  Was it alone? or surrounded by a lot of friends, chatting, mocking, sharing and was that me myself enjoying the lunch to the fullest.

                    I was like notorious, that's what all say about me; I don't know why that's so! I was never close to anybody to my understanding, but they remember me well. Mostly all the faults may be with me, they cared and loved me a lot, but I was never there to stand with them. Oh my god, such a shame!!!

                   Mm; is it such a big deal? Actually, who cares right? An old saying, one will get to know the value of things, once they are away, removed or lost. Now turning around and looking back, I can see a lot of faces, with a glow of happiness in them. I can see them through my watery eyes and with a small chocking in my throat and a vanishing vision of younger me.

                 Now the "lunch box", it's not gone well as I thought. here we had some space constraints and a lot has to open the lunch box at the same time. Our class break is one hour starting from 1.00 to 2.00 hrs. So those who work here seem to got seasoned. I have to do a very secret transaction with my bank and was dying for a smoke. So when I came back some had already had and some are having. It was like everybody was very busy, we the students I don't know why are in a hurry and the rest who are relaxed are trainees here and they can relax I guess.

             Maybe we lack an ice-break or do we fear each other for some unknown reasons. Tomorrow is declared a holiday, for "small perunal" aka Eid ul-Fitr. So the first holiday after our classes started.
To be true my lunch box on the first day is technically is a big flop but looking forward to having some nice moments with the team.

          Will update with a short story to cope with this memory.








ബിരിയാണിയും ഒരു സുന്ദര വർഗീയതയും

​                 ബുധനാഴ്ചത്തെ മെനുവി ബിരിയാണി ചേത്തത് ആരായിരുന്നു.ഇന്നും അജ്ഞാതനായി തുടരുന്ന ആ വ്യക്തി ആരാണ് ? പ്രവീണ്‍ ചേട്ട ആണോ ?അറിയില്ല . 
           സീനിയേസിനേക്കാളും ഹോസ്റ്റലി സീനിയേസ് ഞങ്ങളായിരുന്നു; 2003 -2007 ബാച്ച് .ഞങ്ങ വന്നു കുറെ കഴിഞ്ഞാണ് ചേട്ടന്മാ ഈസ്റ്റ്‌ടേണ്‍ ബ്ലോക്കിലെ ഡോമെട്രിയി നിന്നും പണി തീരാത്ത ഹൊസ്റ്റലിലേക്കു വരുന്നത് . അന്ന് ഹൊസ്റ്റലി മെസ്സ് തുടങ്ങിയിട്ടില്ല, കോളേജ് കാറ്റീനിലെ ജിജി ദമ്പതിമാരുടെ ഫുഡായിരുന്നു .
                      ഹോസ്റ്റ ജീവിതം ശെരിക്കും ഒരു യാത്രയാണ്.കാലത്ത് കാപ്പി കുടിച്ച്, വയൊറിഴിച്ചും,ഒഴിക്കാതെയും പത്ര പാരായണത്തിലേക്ക്. രാവിലെ കുറെ സ്ഥിരം മുഖങ്ങ ഉണ്ടായിരുന്നു .ഹൊസ്റ്റലിറെ മുപി ഇരുന്നും നിന്നും പത്രങ്ങ വായിച്ചു തീത്തു. അവധി ദിവസങ്ങളിലെ ആ സമയത്തിനു മധുരം കൂടുതലാണ് .വീണ്ടും വീണ്ടും ചെന്നെത്താ ആഗ്രഹിക്കുന്ന സമയം. താഴെ ഗ്രൗണ്ടി മയി കൂട്ടങ്ങളെ കണ്ടും പല കാര്യങ്ങ പറഞ്ഞും തക്കിച്ചും അങ്ങനെ . തിങ്കളാഴ്ച ഹൊസ്റ്റലിലേയ്ക്ക് ഓട്ടോയി വന്നിറങ്ങുന്നവരുടെ മുഖം കണ്ടാ , അനേക വഷങ്ങക്കു മുപ് നഷടപെട്ടു പോയ വീട്ടി തിരിച്ചെത്തുന്ന പോലെയാണ് .ഓട്ടോ നിത്തുന്നു, ചാടി ഇറങ്ങന്നു ഓടുന്നു ചാടുന്നു ആകെ ബഹളമയം. ഒരു നൊസ്റ്റാജിയയും ഒന്നുമല്ല.അന്നും ബില്ലി ചേക്കപ്പെടുന്ന മെസ്സ് റേറ്റിന്റെ പങ്ക് വെട്ടി വിഴുങ്ങാനുള്ള തിരക്കാണ് . 
                വിളിയാണ് പലരേയും തമ്മി പിരിക്കുക.പിന്നെ കുളി തേവാരങ്ങ കഴിഞ്ഞു മെസ്സിലേയ്ക്കും, തിരിച്ചും; ഓട്ടം.പിന്നെ ഉച്ചയൂണ് കഴിക്കാനൊരോട്ടം .വിളമ്പിയ ഭക്ഷണത്തേക്കാ പലപ്പോഴും കൂട്ടം കൂടി ഇരുന്നുള്ള വത്തമാനങ്ങക്കാകും കൂടുത രുചി.വൈകിട്ട് ചായയും പിന്നെ അത്താഴവും ഓട്ടം തന്നെ ഓട്ടം .പക്ഷെ ഇതിനെല്ലാം വിപരീതമായിരുന്നു ബുധനാഴ്ച.ബിരിയാണി ദിനത്തിൽ 7 മണി കഴിയുമ്പോഴേ അസ്വസ്തരാണ്.പ്രെയർ ഹാളിൽ രഹസ്യങ്ങൾ മേലോട്ട് ഉയരുന്നത് ബിരിയാണി മണത്തിനൊപ്പമാണ്. 
                                ബിരിയാണി ദിവസം സമത്വത്തിന്റെ പര്യായമാണ്.ഹിന്ദു പ്രയർ ഹാളിലേയ്ക്ക് ക്രിസ്ത്യാനികളുടെ കുത്തൊഴുക്കാണ് ,8 മണിയ്ക്ക് കോട്ട വാതിൽ തുറന്നു ആധിപത്യം സ്ഥാപിക്കാൻ .മുറികൾക്കിടയിലെ ഇടുങ്ങിയ വഴി താണ്ടി, കവാടത്തിൽ എത്തി ഗ്രില്ലിന് മുൻപിൽ, ഉള്ളിലും പുറത്തും  ബിരിയാണി മണം ശ്വസിച്ചു , ലക്ഷ്യ സ്ഥാനതിനിടയിലുള്ള വഴി താണ്ടാൻ ശക്തി തരാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഒരു കൂട്ടം.മുകളിൽ തീരാത്ത പ്രെയർന്മാർക്ക് പ്രാർത്ഥനകൾ യന്ത്രികമാണ്. 
              ഹരിവരാസനം പാടി വിഭൂതിയാണിഞ്ഞു ഹിന്ദുക്കൾ ഗ്രില്ലിന് മുൻപിൽ വന്മതിൽ തീർക്കും. അപ്പോളവിടെ 3ആം രഹസ്യമെന്ന കട്ട വണ്ടി വലിക്കുകയാകും .8 ന് മുൻപ് കന്യാ മറിയത്തിനു സ്തുതി പറഞ്ഞ് ,ഹിന്ദു മതിൽ തുളച്ചു കയറുവാനുള്ള പഴുത് തിരയുകയാകാം  ഓരോ ക്രിസ്ത്യാനി മനസും .ബിരിയാണിയിലേയ്ക്കുള്ള ദൂരം, ഇടനാഴിയും ഗ്രില്ലും, ഇടവഴിയും പിന്നെ ഹിന്ദു മതിലും ; ഇതിനിടയിൽ ഒരു നുഴഞ്ഞു കയറ്റം അതാണ് മെസ്സിന് മുകളിലെ ക്രിസ്ത്യൻ പ്രെയർ ഹോളിൽ നിന്നും ഉയർന്നു വരുന്ന പ്രാർത്ഥനയുടെ രത്ന ചുരുക്കം . 
                എന്നാൽ കുലം കുത്തികളായ പല സത്യക്രിസ്ത്യാനികളും അഖണ്ഡ ഭാരതമെന്നു ഉദ്ഘോഷിച്ചു ,ഹിന്ദു മതിലിലെ കട്ടകളായിട്ടുണ്ടാകും.വിദേശ മദ്ധ്യ ശാലയിലെ വരിയ്ക്ക് ഇതിലും മര്യാദയുണ്ടാകും.പലർക്കും ബിരിയാണിയേക്കാൾ ഈ മതിലിലെ ഒരു കഷണമാകുന്നത് കൂടുതൽ പ്രിയം . 
                          ബുധനാഴ്ച ചില തല മൂത്ത ക്രിസ്ത്യാനികൾ, ജീസസ് യൂത്തന്മാർ തുടങ്ങിയ വർഗത്തിന് പ്രാർത്ഥന മുറുകും. വേദവാക്യം ചൊല്ലി ഒന്നേയെന്ന് ഓരോ രഹസ്യങ്ങൾ കെട്ടഴിക്കും.അന്നേ ദിവസം രഹസ്യങ്ങൾ ഇച്ചിരി കൂടുതലല്ലേ എന്നും തോന്നി പോകും.അന്നേ ദിവസം കോന്നികര അച്ഛൻ നേരത്തെ റൌണ്ട് അടിച്ചു ഏറ്റവും പുറകിൽ വന്നു പ്രത്യക്ഷപെടും.dts ഘനഗംഭീര ശബ്ദത്തിൽ തൻറെ വരവരിയിക്കും.അച്ഛനില്ലാത്ത ദിവസം മൂന്നാമത്തെ കട്ടേന്ന് പിടിക്കെടാ എന്ന് ചൊല്ലി തുടങ്ങും .  
                                 20-25 മിനിറ്റ് വീണു കിട്ടുന്ന വെളിച്ചത്തിൽ 20-20 കളിക്കുന്ന ധാരാളം പല്ലികൾ ഉണ്ടാകും.നമ്മുടെ പ്രാർത്ഥന ഗോഷ്ടി കണ്ടു അവർ ഇര തേടാൻ മറക്കും .പലർക്കും ധാരാളം പല്ലി ഫ്രണ്ട്സുണ്ടായിരുന്നു.രസകരമായ നിമിഷങ്ങ, അതിനെക്കാൾ വേഗത്തിൽ കൊന്ത മറയുന്നതും കാണാം.പിന്നെ ഓട്ടമാണ് ക്യൂവിൽ ഇടിച്ചു കയറാൻ.   വാറ് പൊട്ടിയ ചെരിപ്പകൾ ഇടനാഴിൽ വീണു കിടക്കുണ്ടായിരുന്നു ,ഒരു യുദ്ധ ഭൂമി കണക്കെ .ഗ്ലാടിയെറ്റർ സിനിമയിൽ ,കൊളോസിയ ത്തിൽ  ആദ്യം ഇറങ്ങാൻ നില്ക്കുന്നവന്റെ മുഖഭാവത്തോടെയാണ് മെസ്സുകാർ ഗ്രിൽ തുറക്കാൻ വരുന്നത് .താഴ് മാറ്റി കഴിഞ്ഞാൽ വെടിക്കെട്ടിന് തിരി കൊടുത്ത വേഗത്തിൽ  ഓടി പതുങ്ങണം. 
                  പ്ലേറ്റ് വാങ്ങി ബിരിയാണി,ചിക്കൻ പിന്നെ സലാഡ് നിറച്ചു കൂട്ടുകാർകൊപ്പം മേശയിലേക്ക്‌.ഹൊസ്റ്റലിൽ അന്നേ ദിവസം ഫുൾ അറ്റെൻറെൻസാണ് .പിന്നെ  വരാന്തയിൽ ഉള്ളി സുഗന്ധം പരത്തി , അടുത്ത വർഗീയ ദിനത്തിനായി കോപ്പ് കൂട്ടുന്നു .

In case you missed

​----- + ----- = പെണ്ണ്